തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ ലത (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രിയാ ലത യൂട്യൂബ് ചാനല്‍ നടത്തിയിരുന്നു. പ്രധാനമായും കുക്കറി വീഡിയോകളായിരുന്നു യുട്യൂബ്ബ് ചാനലില്‍ ഇട്ടിരുന്നത്. പക്ഷേ ഈ മാസം 25 ന് പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ജീവനൊടുക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ‘വിട പറയുകയാണെൻ ജന്മം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇന്നലെ രാത്രിയിലാണ് പാറശ്ശാലയില്‍ ദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.