കാഞ്ഞിരപ്പള്ളി :കഴിഞ്ഞ ദിവസം പാറത്തോട്ടിൽ സെറാമോട്ടേഴ്സിൻ്റ കോട്ടയം- ഇളംകാട് ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടയിൽ യാത്രക്കാരി കാലുതെറ്റി വീണ് പരിക്കേറ്റ സംഭവത്തിൻ മാതൃകാപരമായ നടപടിയുമായി ബസ് ഉടമകൾ. സെറാബസ് മാനേജ്മെൻ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യാത്രക്കാരിയെ സന്ദർശിക്കുകയും തങ്ങളുടെ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ തെറ്റിന് മാപ്പപേക്ഷിക്കുകയും ചെയ്തു. ആശുപത്രിയിലെ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും അവരെ ബസ് മാനേജ്മെൻ്റിൻ്റ വാഹനത്തിൽ വീട്ടിൽ എത്തിക്കുകയും, വേണ്ട സഹായങ്ങൾ നല്കുകയും ചെയ്തു. തങ്ങളുടെ ബസിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട ആളുടെ കൂടെ ഉണ്ടാക്കാവണമെന്ന കാര്യത്തിൽ നിരുത്തരവാദപരമായ പെരുമാറിയതിന് ജീവനക്കാർക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു. ‘
ഒരു ബസ് ഓപ്പറേറ്റർ എന്ന നിലയിൽ,യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത്തരം നിർണായക സാഹചര്യങ്ങളിൽ സഹായം നൽകുന്നതിൽ സ്റ്റാഫ് പരാജയപ്പെട്ടത് അസ്വീകാര്യവും സെറാ ട്രാവൽസിന്റെ നയങ്ങൾക്ക് വിരുദ്ധവുമാണെന്നും ഇ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നതായും
ആത്മാർത്ഥതയോടെ,എന്നും യാതക്കാരോടൊപ്പം ഉണ്ടാവുമെന്നും സെറാ ബസ് ഉടമ ജെസ്റ്റിൻ ജെയിംസ് ചെറിയാൻ അറിയിച്ചു.