പാറത്തോട്ടിൽ ലൈഫ് ഭവന പദ്ധതി വഴി വീടെന്ന സ്വപ്നം പൂവണിഞ്ഞു

പാറത്തോട് : ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 9 -ആം വാർഡിൽ നിർമ്മിച്ച വീട് മാജിദാ അഷ്റഫിന് താക്കോൽ കൈമാറി നൽകി പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു ഉൽഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനൻ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോണിക്കുട്ടി മഠത്തിനകം ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിജയമ്മ വിജയലാൽ , ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അന്നമ്മ വർഗീസ് മെമ്പർമാരായ റ്റി രാജൻ , കെ കെ ശശികുമാർ , സോഫി ജോസഫ് , അലിയാർ കെ യു , സുമീന അലിയാർ , ജോളി തോമസ് , ആന്റണി ജോസഫ് , ബിജോജി തോമസ് , ഏലിയാമ്മ ജോസഫ് , സിയാദ് കെ എ , ഷാലിമ്മ ജെയിംസ്, ബീന ജോസഫ് , ജിജി ഫിലിപ്പ് , കെ പി സുജിലൻ ,വി ഇ ഓ മാരായ മാർട്ടിൻ ജോസഫ് , സീത എസ് , സെക്രട്ടറിഎൻ അനൂപ് എന്നിവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles