പാറത്തോട് തടമുറിയിൽ പ്രഫ. ടി.ജെ. കുര്യൻ

കാഞ്ഞിരപ്പള്ളി: പാറത്തോട് തടമുറിയിൽ പ്രഫ. ടി.ജെ. കുര്യൻ (83, റിട്ട. പ്രഫ. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി; മാനേജിംഗ് പാർട്ണർ, റാണിമുടി എസ്റ്റേറ്റ്, പാമ്പനാർ) അന്തരിച്ചു. സംസ്‌കാരം ജൂൺ 25 ശനിയാഴ്ച 9.30 ന് പാറത്തോടുള്ള ഭവനത്തിൽ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ തങ്കമ്മ തലയോലപ്പറമ്പ് കാനാട്ട് കുടുംബാംഗം.
മക്കൾ: ബോബി കുര്യൻ (എംഡി, ഇവാപ്രോ കൂളിംഗ് ടവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), അനിത ബിജു, അനിൽ കുര്യൻ (ഓസ്ട്രേലിയ), എബി കുര്യൻ (എംഡി, ലീ ബ്രൂക്ക് ടീ, എൽഎൽസി, ദുബായ്). മരുമക്കൾ: ടിസ ബോബി വെട്ടുവയലിൽ, ബിജു എബ്രഹാം നരയംപറമ്പിൽ (പ്രഫ., രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി), സീന എബ്രഹാം എംബ്രയിൽ (ഓസ്ട്രേലിയ), ഡോ. ലിൻഡ എബി കാഞ്ഞിരക്കാട്ട് (ദുബായ്).

Advertisements

Hot Topics

Related Articles