കോഴിക്കോട്: പ്രവാസിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പരപ്പന്‍ പൊയിലില്‍ നിന്ന് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് ഇരുട്ടില്‍ തപ്പുന്നത്. സംഭവത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നായി അഞ്ച് പൊലീസ് സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത്, ഹവാല ബന്ധമുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷാഫിയെ ഏതെങ്കിലും ഒളി സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍.
ഏഴാം തീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അഞ്ജാത സംഘം പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താനായിട്ടില്ല. ദുബായില്‍ നടന്ന സാന്പത്തിക ഇടപാട് കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷണം. ഇതിലുള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുലര്‍ച്ചെ 4 മണിവരെ താമരശ്ശേരിയില്‍ തുടര്‍ന്ന റൂറല്‍ എസ് പിയും സംഘവും കൊടുവളളി കേന്ദ്രീകരിച്ച് കൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുളളവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുളളതായി പൊലീസിന് വിവരം കിട്ടിയത്. സൗദിയില്‍ സ്വര്‍ണം പൊട്ടിക്കലുമായി ഷാഫിക്ക് ബന്ധമുണ്ടെന്നും ഇതാവാം തട്ടിക്കൊണ്ടുപോകലിന് പുറകിലെന്നുമായിരുന്നു ഇവര്‍ നല്‍കിയ വിവരം.
ഇത് പൂര്‍ണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. എങ്കിലും ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പ് സൗദി വിമാനത്താവളത്തില്‍ വച്ച് ഷാഫി സ്വര്‍ണം പൊട്ടിച്ചെന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി. സ്വര്‍ണക്കടത്ത് ബന്ധമുണ്ടെന്ന സൂചനകള്‍ നിലനില്‍ക്കേ, ഉത്തരമേഖല ഡിഐജി പി വിമലാദിത്യ താമരശ്ശേരിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വെളളിയാഴ്ച രാത്രിയാണ് പരപ്പന്‍പൊയില്‍ ഷാഫിയെ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്. കാറിന്‍റെ രജിസ്ട്രേഷന്‍ അറിയില്ലെന്നും നമ്ബര്‍ മാത്രമേ അറിയൂ എന്നും ഷാഫിയുടെ ഭാര്യ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 7001 എന്ന നമ്ബറിലുള്ള വെളള സ്വിഫ്റ്റ് കാറിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.