മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി; 21കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി മതാപിതാക്കള്‍ 

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. 21 കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്. മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു കൊലപാതകം. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും അറഫാത്തിനെ ക്രൂരമായി അക്രമിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

Advertisements

അറഫാത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അറഫാത്തിന്‍റെ അമ്മയേയും അക്രമികള്‍ ഉപദ്രവിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹാഡ്ഗണ്‍ ടൗണിലാണ് കൊലപാതകം നടന്നത്. അറഫാത്തിന്‍റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും  പൊലീസ് പറഞ്ഞു. 

Hot Topics

Related Articles