പരിപ്പ് കുടയംപടി റോഡിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം; റോഡ് എട്ടു മീറ്റർ വീതിയിൽ ടാർ ചെയ്യണം: അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

അയ്മനം: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം നടത്തുന്ന പരിപ്പ് – കുടയംപടി റോഡിൽ കുടയംപടി മുതൽ പരിപ്പ് വരെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് 8 മീറ്റർ വീതിയിൽ ടാർ ചെയ്ത് റോഡ് നിർമ്മിക്കണമെന്ന് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

Advertisements

രാഷ്ട്രീയത്തിന്റെ പേരിൽ ഏതാനും ചില വ്യക്തികളെ തെരഞ്ഞു പിടിച്ച് വിവേചനം കാണിക്കുന്നത് ശരിയായ നടപടിയല്ല. കയ്യേറ്റങ്ങൾ മുഴുവനും ഒഴിപ്പിക്കണം. റോഡ് കയ്യേറി സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ സ്തൂപങ്ങളും കൊടി മരങ്ങളും നീക്കം ചെയ്ത് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടയംപടി – പരിപ്പ് റൂട്ടിൽ ഇപ്പോൾ ഒളശ്ശ വരെ അഞ്ചു ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഞായറാഴ്ച ദിവസം ബസ് സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഞായറാഴ്ച ദിവസങ്ങളിലും ബസ് സർവീസ് നടത്തുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

Hot Topics

Related Articles