ഏറ്റുമാനൂരിൽ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞു; മീൻ വണ്ടി തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരായ സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

ഏറ്റുമാനൂർ കിസ്മത്ത്
പടിയിൽ നിന്നും
ജാഗ്രതാ ലൈവ് ലേഖകൻ
സമയം – 06.45

Advertisements

ഏറ്റുമാനൂർ: പാലാ റോഡിൽ ബൈക്ക് റോഡിൽ തെന്നി മീൻവണ്ടിയുടെ അടിയിലേയ്ക്കു മറിഞ്ഞു. വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി സ്ത്രീയ്ക്കും പുരുഷനും ദാരുണാന്ത്യം. പുരുഷന്റെ തലയുടെ ഒരു ഭാഗം പൂർണമായും തകർന്നു. ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെയും പുരുഷനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇരുവരെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. റോഡിൽ മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരനായ പുരുഷന്റെ തലയിലൂടെ മീൻ വണ്ടിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ തല്ക്ഷണം മരിച്ചു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വകാര്യ ബസിലെ ജീവനക്കാരനാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles