സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റവന്യൂ ജില്ലാ ആഘോഷം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും

തിരുവല്ല: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25 വ്യാഴാഴ്ച കുന്നന്താനത്ത് നടക്കുന്ന ആഘോഷ പരിപാടി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കോട്ടയം ഡിവിഷണല്‍ മാനേജര്‍ എസ്.ശ്രീജിത്ത് അധ്യക്ഷത വഹിക്കും.
ജില്ലാ സപ്ലൈ ഓഫീസര്‍ മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, എഫ്സിഐ കോട്ടയം മാനേജര്‍ പി.ഐ ഷെബീബ്, കുന്നന്താനം വെയര്‍ ഹൗസ് മാനേജര്‍ ബിനു ജേക്കബ് മാമ്മന്‍, കുന്നന്താനം പഞ്ചായത്ത് അംഗം മിനി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Hot Topics

Related Articles