പരിപ്പ് : മൈത്രി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിപ്പ് എൻ. എസ്. എസ്. കരയോഗം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ക്രിസ്മസ് -പുതുവത്സരാഘോഷം പരിപ്പ് ഹൈസ്കൂൾ മാനേജർ ആർ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ഉമാരാജ് അധ്യക്ഷ നായി. രാഷ്ട്രദീപിക പബ്ലിക്കേഷൻ കർഷകൻ മാസിക എഡിറ്റർ ജിമ്മി ഫിലിപ്പ് ക്രിസ്മസ് സന്ദേശവും, ഒളശ്ശ പബ്ലിക് ലൈബ്രറി സെക്രട്ടറി വി. എസ്. ഷാജി പുതുവത്സര സന്ദേശവും നൽകി. തദവസരത്തിൽ കുമാരനല്ലൂർ ഊരാൺമ ദേവസ്വം ഏർപ്പെടുത്തിയ 2024. ലെ ദേവി കാർത്ത്യാ യനി പുരസ്‌കാര ജേതാവ് പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി, കേരള യൂണിവേഴ്സിറ്റി യിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതിഅഞ്ജലി വിനോദ് എന്നിവരെ ആദരിച്ചു. ശ്രീ. ആർ. ഉമാരാജ്, ടി. ജി. കമലാസനൻ നായർ, എസ് കൃഷ്ണൻ കുട്ടി നായർ പി. എസ്. മുരളീധർ എന്നിവർ സംസാരിച്ചു. ക്രിസ്മസ് കേക്ക് വിതരണവും നടത്തി.