പാരീസ്: പാരിസ് പാരാലിംപിക്സില്‍ ഇന്ത്യക്ക് വീണ്ടും സ്വർണം. ജാവലിൻ ത്രോയില്‍ സുമിത് അന്‍റില്‍ ഇന്ത്യയുടെ മൂന്നാം സ്വർണ മെഡല്‍ സ്വന്തമാക്കി. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരൻ സ്വർണം എറിഞ്ഞിട്ടിത്. പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്‍റെ നേട്ടം.
ഈ ഇനത്തില്‍ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. ടോക്കിയോ പാരാലിംപിക്സിലും സുമിത് അന്‍റില്‍ സ്വർണ മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റെന്ന നേട്ടവും സുമിതിനെ തേടിയെത്തി. ഇന്ത്യക്കായി ഷൂട്ടിംഗില്‍ അവനിയും ബാഡ്മിന്‍റിണില്‍ നിതേഷ് കുമാറുമാണ് പാരിസില്‍ സ്വർണം നേടിയ മറ്റ് താരങ്ങള്‍.