കൽപ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം വയനാട്ടിൽ ജൂൺ 16 വ്യാഴാഴ്ച ഹർത്താൽ. യു.ഡി.എഫ് ന്റെ നേതൃത്വത്തിൽ ആണ് വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Advertisements
കർഷകർ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാൻ കേന്ദ്രവും സംസ്ഥാന സർക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജൂൺ 16ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. പാൽ, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മെഡിക്കൽ ഷോപ്പ്, എയർപോർട്ട് യാത്ര എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.