ഡല്‍ഹി : പാര്‍ലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന. നിലവില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്.സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നു എന്നും ഇതിനോടകം തന്നെ ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞു എന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ നാല് പേരെ കൂടാതെ ഈ സംഘത്തിലെ രണ്ടു പേര്‍ കൂടി ഡല്‍ഹിയില്‍ തങ്ങുന്നതായാണ് സൂചന.
പാര്‍ലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയില്‍ വൻ വീഴ്ച സംഭവിച്ചത്. സഭ കൂടിക്കൊണ്ടിരിക്കേ രണ്ട് യുവാക്കള്‍ പാര്‍ലമെൻ്റൻ്റെ പ്രേക്ഷക ഗാലറിയില്‍ നിന്ന് ചാടിയിറങ്ങി പാര്‍ലമെൻ്റ് ഹൗസില്‍ പ്രവേശിക്കുകയായിരുന്നു. ഏകാധിപത്യം അനുവദിക്കില്ല, ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴെ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്‌സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്‌മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്‌സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം. ഉത്തര്‍ പ്രദേശ് ആലംബാഗ് സ്വദേശിയായ സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എൻജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജൻ എന്നിവരാണ് പ്രതിഷേധം നടത്തിയത്.