തിരുവനന്തപുരം : പാര്‍ലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ച അംഗീകരിക്കാൻ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിഷേധക്കാര്‍ക്ക് കയറാൻ പാസ് നല്കിയ ബിജെപി എംപിക്ക് ഇതില്‍ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ് സര്‍ക്കാര്‍. പ്രതിഷേധക്കാര്‍ക്ക് കയറാൻ പാസ് നല്കിയ ബിജെപി എംപിക്ക് ഇതില്‍ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. പ്രതിഷേധ രീതിയോട് വിയോജിപ്പുണ്ടെങ്കിലും ശരിയായ വിഷയങ്ങളാണ് അവര്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.