ഡൽഹി : പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
രണ്ടാം മോദി സർക്കാരിൻ്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം നാളെ തുടങ്ങുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒൻപതിന് അവസാനിക്കും. തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങള്‍, കാർഷിക മേഖല എന്നിവയ്ക്കും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.