ഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെ മോദിയുടെ മള്‍ട്ടിപ്ലെക്സ് കോംപ്ലക്സ് എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജയ്റാം രമേശ്. ഇരു പാര്‍ലമെന്റ് മന്ദിരങ്ങളിലുമായി സല്ലാപങ്ങളുടേയും സംഭാഷണങ്ങളുടേയും മരണം താൻ കണ്ടുകഴിഞ്ഞെന്നും പ്രധാനമന്ത്രി ഈ കാര്യത്തില്‍ വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നും മന്ദിരം ഒതുക്കമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കില്‍ ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ചിരിക്കുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വേണമെന്നും മന്ദിരം ഒതുക്കമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നിങ്ങള്‍ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാൻ കഴിയുമായിരുന്നു കാരണം പഴയ പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാല്‍ ഇതേ കാര്യം പുതിയ പാര്‍ലമെന്റിലാണെങ്കില്‍ പെട്ടുപോയത് തന്നെയാണ്, അതൊരു ദുര്‍ഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തില്‍ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാല്‍ പുതിയത് വളരെ ഇടുങ്ങിയതാണ്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്ലനമെന്റ് മന്ദിരം വേദനിപ്പിക്കുന്നതാണെന്നും ജയ്റാം രമേശ് പറഞ്ഞു.
എല്ലാവര്ക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിര്‍മിച്ചതിന്റെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.