പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കോ ! ഇത് ജര്‍മനിയല്ല ; മോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍. പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്.
പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്നും ഇത് ജര്‍മനിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisements

മോദിയെ ഹിറ്റ്ലര്‍ എന്നായിരുന്നു കമല്‍ഹാസന്‍ പരാമര്‍ശിച്ചത്. ”ഇത് ജനാധിപത്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും വീര്‍പ്പുമുട്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ്. ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യത്തിന്റെ വിശേഷാധികാരമാണ്. അതനുവദിച്ചില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.” ബഹുമാനപ്പെട്ട പ്രധാനമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും തയ്യാറല്ലെങ്കില്‍, അതിനര്‍ത്ഥം രാജാക്കന്മാരും മന്ത്രിമാരും വാഴ്ത്തപ്പെടുന്ന ഏകാധിപത്യത്തിലേക്കാണോ നമ്മള്‍ മടങ്ങുന്നതെന്നും കമല്‍ ഹാസന്‍ ചോദിച്ചു

Hot Topics

Related Articles