170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്. 2023 ഡിസംബർ മാസം പാർലമെന്റിൽ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും സോഷ്യൽമീഡയയിൽ വൈറലായിരുന്നു.
മവോരി ഗോത്രവർഗപ്രതിനിധിയായ ഹന റൗഹിതിയുടെ ‘നിങ്ങൾക്ക് വേണ്ടി ഞാൻ മരിക്കും, എന്നാൽ നിങ്ങൾക്കുവേണ്ടി ഞാൻ ജീവിക്കുകയും ചെയ്യും’, എന്ന പ്രസംഗമായിരുന്നു കഴിഞ്ഞ വർഷം ചർച്ചാ വിഷയം. ഇത്തവണ പ്രസംഗത്തിനിടെ പരമ്ബരാഗത മാവോഹി ഡാൻസ് ചെയ്തും ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞും ഒരിക്കൽ കൂടെ താരമായിരിക്കുകയാണ് ഹന റൗഹിതി. ട്രീറ്റി പ്രിൻസിപ്പിൾ ബില്ലിലെ ചർച്ച പാർലമെന്റിൽ നടക്കുമ്ബോഴാണ് മാവോറിയിൽ നിന്നുള്ള എം.പി നടുത്തളത്തിലിറങ്ങി ഡാൻസ് ചെയ്തതും പ്രതിഷേധ സൂചകമായി ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാനും സംസ്കാരത്തെ ഉയർത്തിപ്പിടിക്കാനും മവോരി വിഭാഗത്തോട് ആഹ്വാനം ചെയ്യുന്നതായിരുന്നു എം.പിയുടെ പ്രസംഗം. തങ്ങളുടെ പരിസ്ഥിതിക്കും ജലത്തിനും ഭൂമിക്കും പ്രകൃതിവിഭവങ്ങൾക്കും നേരെ സർക്കാരിന്റെ കൈയേറ്റമുണ്ടായെന്ന് അവർ കുറ്റപ്പെടുത്തി.