കൊച്ചി: പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;എൻ പി എസ് പദ്ധതി ഉപേക്ഷിക്കുക,കേന്ദ്ര-സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തുക; കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക,പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയും സ്വകാര്യവത്കരണവും അവസാനിപ്പിക്കുക,മരവിപ്പിച്ച ക്ഷാമബത്ത ഉൾപ്പെടെ മുഴുവൻ ക്ഷാമബത്തയും അനുവദിക്കുക,ആശ്രിത നിയമനത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക,ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംയുക്ത ആഭിമുഖ്യത്തിൽനടത്തിയ പാർലമെന്റ് ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെയും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.\
വിവിധ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി,കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ,കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി,കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡയന്യൂസ് തോമസ്,എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ,ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, പ്രസിഡന്റ് കെ എസ് ഷാനിൽ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ:എംപ്ലോയീസ് ആന്റ് വർക്കേഴ്സ് സംസ്ഥാന അസി.സെക്രട്ടറി കെ ആർ പ്രമോദ്, ജില്ലാ വൈ.പ്രസിഡന്റ് വി.ആർ.അനിൽകുമാർ , ജില്ലാ കമ്മിറ്റിയംഗം രമേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.