പാറത്തോട് : പാറത്തോട് പബ്ളിക്ക് ലൈബ്രറി ലോക സംഗീത ദിനം ആചരിച്ചു. ലോക സംഗീത ദിനത്തോടനുബന്ധിച്ച് ലൈബ്രറിയിൽ മ്യൂസിക്ക് ക്ലബ്ബിന് തുടക്കമായി. ലൈബ്രറി പ്രസിഡന്റ് റ്റി എ സൈനില്ലായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം കെ.പി .സുജീലൻ മ്യൂസിക്ക് ക്ലബ്ബിന്റെ ഉത്ഘാടന കർമ്മം ഗാനാലാപനത്തോടെ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവർത്തക സ്വപ്നാ റോയി, അജി മോൻ ജബ്ബാർ , റ്റിവി സുരേഷ്, ഷെജി പി.വൈ., അഫ്സൽ പി.ഐ. പി.എ.ഷാഹുൽ ഹമീദ്, സുരേന്ദ്രൻ കൊടിത്തോട്ടം, ലൈബ്രേറിയൻ എം.കെ. ജോസ് എന്നിവർ ആശംസകൾ നേർന്നു. യോഗാനന്തരം സംഗീദ സദസ്സും സംഘടിപ്പിച്ചു. എല്ലാ തിങ്കളാഴ്കളിലും 7 മുതൽ 9 വരെ സംഗീത പ്രേമികൾക്ക് സംഗീതം ആലപിയ്ക്കുവാനും ആസ്വദിക്കുവാനും അവസരം മുണ്ടായിരിക്കുന്നതാണ് എന്ന് സെക്രട്ടറി അറിയിച്ചു.