പാർട്ടി ഓഫിസിൽ പ്രവർത്തകയ്ക്ക് പീഡന ശ്രമം : ലോക്കൽ സെക്രട്ടറിയ്ക്കെതിരെ നടപടി

കണ്ണൂര്‍: ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച്‌​ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. പേരാവൂര്‍ ഏരിയാകമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെയാണ്​ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്​. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായാണ്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ വാര്‍ത്താകുറിപ്പില്‍ വ്യക്​തമാക്കിയത്​. ഇതനുസരിച്ച്‌​ ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.

Advertisements

ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ പീഡന പരാതി നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഏരിയ കമ്മിറ്റി ഓഫിസിനുള്ളില്‍ വെച്ച്‌​ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഇരിട്ടി ഏരിയ കമ്മിറ്റിയെ മതലപ്പെടുത്തിയിരിക്കുകയാണ്​. ഇതിനെ തുടര്‍ന്നാണ്​ ജില്ല സെക്രട്ടറിയുടെ നടപടി. എന്നാല്‍, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Hot Topics

Related Articles