ദമാം: മുന്‍ പാക്ക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79)അന്തരിച്ചു. അന്ത്യം യുഎഇയിലെ ആസുപത്രിയില്‍. മുന്‍ പാക്കിസ്ഥാന്‍ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു. പാക്കിസ്ഥാന്‍ സൈനിക മേധാവിയായിരിക്കെ 1999 ഒക്ടോബര്‍ 12 ന് അന്നത്തെ പ്രധാനമന്ത്രി നവാസ് ഷറീഫിനെ പുറത്താക്കിയാണ് അധികാരം പിടിച്ചെടുത്തത്. 2008 ഓഗസ്റ്റ് 18 നാണ് ഇദ്ദേഹം അധികാരം രാജി വച്ചത്.
ഇന്ന് പുലര്‍ച്ചെ ദുബായിയിലാണ് ഇദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ദുബായില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. നാലുവര്‍ഷത്തെ വിദേശവാസം അവസാനിപ്പിച്ച് മുഷറഫ് 2013 മാര്‍ച്ച് 24-ന് പാകിസ്താനില്‍ തിരിച്ചു വന്നു. പാകിസ്താനില്‍ നടക്കുന്ന അടുത്ത തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് അദ്ദേഹം തിരിച്ചെത്തിയത്. രണ്ടു മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും എല്ലാ പത്രികകളും തള്ളപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2007ലെ പാകിസ്താന്‍ അടിയന്തരാവസ്ഥക്കാലത്ത് 60 ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ച കേസില്‍ 2013, ഏപ്രില്‍ 19-ന് മുഷറഫിനെ പോലീസ് അറസ്റ്റുചെയ്തു. ഏപ്രില്‍ 18 മുതല്‍ തന്റെ ഫാം ഹൗസില്‍ തന്നെ മുഷറഫ് വീട്ടുതടങ്കലില്‍ ആയിരുന്നു. ഇസ്ലാമാബാദില്‍ വെച്ച് മുഷറഫ് കീഴടങ്ങിയതിനു ശേഷം ചാക്ക് ഷഹ്സാദിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ുരക്ഷാകാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജെയിലായി പ്രഖ്യാപിക്കുകയും അവിടെത്തന്നെ അദ്ദേഹത്തെ തടങ്കലില്‍ വെക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലേയ്ക്കു രക്ഷപെട്ടത്. കഴിഞ്ഞ ആറു വർഷമായി അദ്ദേഹം ദുബായിലായിരുന്നു കഴിഞ്ഞിരുന്നത്. പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് ക്യൂ എന്ന പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചിരുന്നു.