പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഒളിംപിക്‌സ് മെഡല്‍ ജേതാവ് ബജ്‌റങ് പുനിയ : പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ പുരസ്‌കാരം ഉപേക്ഷിച്ചു

ന്യൂഡൽഹി :  ബോക്‌സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഒളിംപിക്‌സ് മെഡല്‍ ജേതാവ് ബജ്‌റങ് പുനിയ. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനല്‍കാനായി എത്തിയ ബജ്‌റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടര്‍ന്ന് കര്‍ത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയില്‍ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു താരം. പത്മശ്രീ പ്രധാനമന്ത്രിക്കു തിരിച്ചുനല്‍കുമെന്ന് ബജ്‌റങ് പുനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈകീട്ടോടെയാണ് ഇതിനായി അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. എന്നാല്‍, ഇവിടെ സുരക്ഷാസംഘം താരത്തെ തടഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ അനുവദിച്ചില്ല. തുടര്‍ന്നാണു മുന്നിലുള്ള നടപ്പാതയില്‍ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങിയത്. പുരസ്‌കാരം തിരിച്ചെടുക്കാൻ പൊലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും ബജ്‌റങ് കൂട്ടാക്കിയില്ല.

Advertisements

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാര്‍ സിങ് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ പ്രതിഷേധങ്ങള്‍ക്കു തുടക്കമായത്. സഞ്ജയ്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച്‌ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വികാരഭരിതമായ കാഴ്ചകള്‍ക്കായിരുന്നു വാര്‍ത്താസമ്മേളനം സാക്ഷിയായത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് മേശയില്‍ അഴിച്ചുവച്ചാണ് അവര്‍ മടങ്ങിയത്. അതിനിടെ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷിയെയും ബജ്‌റങ്ങിനെയും നേരില്‍ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവരുടെ വസതിയിലെത്തിയാണ് പ്രിയങ്ക താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.