കോന്നി:
ഗവ. മെഡിക്കൽ കോളേജിൽ അനുവദിച്ചു സി റ്റി സ്കാൻ പൂർണ്ണ പ്രവർത്തനസജ്ജമായതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. സെൻററിൻ്റെ നിർമ്മാണം ഉദ്ഘാടനം ജനുവരി 20 ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കുമെന്നും എം എൽ എ പറഞ്ഞു.
5 കോടി ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയത്.ഇതോടെ രോഗനിർണ്ണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും.
സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി,. യു.പി.എസ് മുറി, ഡോക്ടർമാർക്കും, നേഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. സി.ടി.സ്കാൻ സംവിധാനം കൂടി സജ്ജമായതോടെ റേഡിയോളജി ഡിപ്പാർട്ട്മെൻ്റ് കൂടുതൽ ശക്തമായതായി എം.എൽ.എ പറഞ്ഞു. അൾട്രാസൗണ്ട് സ്കാൻ, എക്സറേ സംവിധാനങ്ങൾ നേരത്തേ സജീകരിച്ചിട്ടുണ്ട്.എം.ആർ.ഐ സ്കാനിംഗ് സംവിധാനം കൂടി സ്ഥാപിക്കാൻ ആവശ്യമായ ഇടപെടൽ നടക്കുന്നതായും എം.എൽ.എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കാനിംഗ് സെൻ്ററിൽ എം.എൽ.എ സന്ദർശനവും നടത്തി.പ്രിൻസിപ്പാൾ, സൂപ്രണ്ട്, എച്ച്.എൽ.എൽ സീനിയർ പ്രെജക്ട് മാനേജർ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.