പാത്താമുട്ടം: 408 ആം നമ്പർ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അമൽ ശ്രീനിവാസൻ, ജോലി സംബന്ധമായി വിദേശത്തേക്ക് പോകുന്നതിനാൽ, അദ്ദേഹത്തിന്റെ മികച്ച സംഘടന പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ സേവനങ്ങളെയും മാനിച്ച്, പാത്താമുട്ടം യൂത്ത് മൂവ്മെന്റിന്റെ അനുമോദനം നൽകി. പാത്താമുട്ടം 27 ആം നമ്പർ സെക്രട്ടറി ഇൻ ചാർജ് പ്രദീപ് ലാൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ.വിഷ്ണു പി പുഷ്പാംഗദൻ, സെക്രട്ടറി അഭിലാഷ്. പി.സുകുമാരൻ, എന്നിവർ മൊമെന്റോ നൽകി ആദരിച്ചു. യൂത്ത് മുവമെന്റ് ശാഖ കോഡിനേറ്റർ ഷാജി പി കെ, യൂത്ത് മൂവേമെന്റ് ജോയിൻ സെക്രട്ടറി അഭിജിത് അജിത്ത്, കോഡിനേറ്റർ അനന്തു എം എസ്, യൂണിയൻ കമ്മിറ്റി വൈശാൽ ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. വിഷ്ണു എസ് വിശ്വംഭരൻ, യൂത്ത് മൂവ്മെന്റ് പുതിയ വൈസ് പ്രസിഡണ്ടായി സ്ഥാനമേറ്റു.