പത്തനംതിട്ട : ഏകീകരണം പൊതു വിദ്യാഭ്യാസ മേഖലയെ തർക്കുമെന്ന് കെ പി സി സി സെക്രട്ടറി അഡ്വ. പഴകുളം മധു.എയ്‌ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ 34 – മത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ചാന്ദിനി പി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എ എച് എസ് റ്റി എ സംസ്ഥാന പ്രസിഡന്റ് അരുൺകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എസ്, സംസ്ഥാന സെക്രട്ടറി മാരായ ഡോ. ജെ. ഉണ്ണികൃഷ്ണൻ, മീന എബ്രഹാം,പ്രിൻസിപ്പൾ ഫോറംചെയർ പേഴ്സൺ ജയ മാത്യുസ്,സേറ്റോ ചെയർമാൻ വിനോദ് കുമാർ, കൺവീനർ പ്രേം എസ്, കെ പി എസ് റ്റി എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്,ജില്ലാ സെക്രട്ടറി ഡോ,അനിത, ബേബി,ജ്യോതിഷ് എസ്,വിനു ഗോപാൽ, ബിനു ചെറിയാൻ, എന്നിവർ പങ്കെടുത്തു. ഈ വർഷം സർവിസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ മാർക്കും, അദ്ധ്യാപകർക്കും യാത്രയയപ്പ് നൽകി .