മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ, 23 വർഷം മുമ്പാണ് തൊഴിൽ സംബന്ധമായി യുകെ യിലേക്ക് പോകുന്നത്. അവിടെ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കുന്നതിനിടയിലും സംഘടനാ പ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഇതാണ് യുകെയിൽ നിന്നുള്ള ആദ്യ മലയാളി പ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.പാർട്ടി കോൺഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവിൽ ബ്രിട്ടൺ, അയർലണ്ട് സമ്മേളനവും നടന്നിരുന്നു.
സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും : പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എഐസി യു.കെയെ പ്രതിനിധീകരിക്കുന്നത്

Advertisements