കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 7 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ ഇടമല, കുരിശുപള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ ,മംഗളഗിരി, ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിച്ചിറ , വലിയകുളം, ഗ്ലാസ് വേൾഡ് , മുക്കാടൻ എന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മഞ്ഞാമറ്റം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മോസ്കോ, വത്തിക്കാൻ, അമ്പലക്കവല, ടോംസ് പൈപ്പ്, അനിക്കോൺ, വട്ടോലി, രാജമറ്റം, നെടുമറ്റം, മാടത്താനി ട്രാൻസ്ഫോർമറകളിൽ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉണ്ണാമറ്റം, പുകടിയിൽ . മണികണ്ഠപുരം, ബി എസ് എൻ എൽ , ഉദിക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗംലം, വല്യൂഴം, എം ഐ എസ്റ്റേറ്റ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും കെ പി എൻ , ഫാൻസി ,ഓൾഡ് കെ.കെ. റോഡ് , ഓഫീസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷനിൽ മേലേറ്റുപടി ട്രാൻസ്ഫോർമർ പരിധിയിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിലുള്ള ഇല്ലിവളവ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 7.30 മുതൽ 9 വരെ മാർക്കറ്റ്, മാന്നാർ, പി എം സി, വിൻമാർക്ക്, തടവനാൽ ബ്രിഡ്ജ്, ട്രെൻഡ്സ്, എംഇഎസ് ജംഗ്ഷൻ, കിഷോർ, മറ്റക്കാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിലും ലൈനിൽ വർക്ക് ഉള്ളതിനാൽ 10 മുതൽ 1 വരെ കുറിഞ്ഞിപ്ലാവ് ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും 9 മുതൽ 5 വരെ ചാലമറ്റം ഭാഗത്തും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിലുള്ള കക്കാട്ടുപടി ട്രാൻസ് ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാല എസ്എൻഡിപി , എള്ളുകാല വില്ലേജ് ഓഫീസ്, എസ്ബിടി ,പുതുപ്പള്ളി നമ്പർ വൺ, ചെമ്പോല, കന്നുകുഴി ,ചാണ്ടി ഫീൽഡ് വ്യൂ, ചാണ്ടീസ് പാഷൻ ഹിൽസ്, ടെക്നിക്കൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ , ഇഞ്ചക്കാട്ട് കുന്ന്, ഫെഡറൽ ബാങ്ക്, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഉസ്മാൻ കവല, കരീമടം എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രാദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റടി, റൈസിംഗ്സൺ, പൊൻപുഴ പൊക്കം, പൊൻപുഴ താഴെ, എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശാസ്തവട്ടം, പി.പി ജോസ് റോഡ്, എബ്രഹാം ഇൻഫെർട്ടിലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.