കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ സൃഷ്ടി മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്‌കാരം ജാഗ്രതാ ന്യൂസ് ലൈവ് ഏറ്റുവാങ്ങി. ജാഗ്രതാ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീമിനു വേണ്ടി എഡിറ്റോറിയൽ ടീം പ്രതിനിധി രാകേഷ് കൃഷ്ണ പുരസ്‌കാരം ഏറ്റുവാങ്ങി. പത്രമാധ്യമവിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ദേശാഭിമാനി ഏരിയ ലേഖകൻ എ.എസ് മനാഫും, രണ്ടാം സ്ഥാനം മാതൃഭൂമിയിലെ സീനിയർ റിപ്പോർട്ടർ ഹരി ആർ.പിഷാരടിയും ഏറ്റുവാങ്ങി. മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മലയാള മനോരമ കോട്ടയം യൂണിറ്റ് ഫോട്ടോഗ്രാഫർ ഗിബി സാം ഏറ്റുവാങ്ങി. മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ ഇ.വി രാഗേഷിനു വേണ്ടി ഹരി ആർ.പിഷാരടി പുരസ്‌കാരം ഏറ്റുവാങ്ങി. ദൃശ്യമാധ്യ പുരസ്‌കാരം നേടിയ എ.സി.വിയ്ക്കു വേണ്ടി ബ്യൂറോ ചീഫ് എസ്.നാരായണനും, ക്യാമറാമാൻ സജീവ് തോമസും ഏറ്റുവാങ്ങി. സെന്റ്ഗിറ്റ്‌സ് കോളേജിൽ നടന്ന നക്ഷത്ര ടെക്‌നോ കൾച്ചറൽ നാഷണൽ ഇന്റഗ്രേഷൻ അവാർഡ് ദാനചടങ്ങിൽ സൃഷ്ടി പ്രസ് അവാർഡുകൾ സമ്മാനിച്ചു.