പാത്താമുട്ടം: പാത്താമുട്ടം 27 ആം നമ്പർ എസ്എൻഡിപി ശാഖയുടെ പോഷക സംഘടനയായ 408 ആം നമ്പർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മണ്ഡലകാല ഭജനയിൽ നിന്ന് സമാഹരിച്ച തുക വകയിരുത്തി ക്ഷേത്രത്തിന് സമർപ്പിക്കുന്ന നടപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം എസ്എൻഡിപി യോഗം യൂണിയൻ സെക്രട്ടറി ശ്രീ സുരേഷ് പരമേശ്വരൻ നിർവഹിച്ചു.
ശാഖാ സെക്രട്ടറി ഇൻ ചാർജ് ശ്രീ പ്രദീപ് ലാൽ, യൂത്ത് മൂവ്മെന്റ് ശാഖ കോഡിനേറ്റർ ഷാജി പി കെ, വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ബിന്ദു ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ.വിഷ്ണു പിപുഷ്പാംഗദൻ, സെക്രട്ടറി അഭിലാഷ് പി സുകുമാരൻ, വൈസ് പ്രസിഡന്റ് വിഷ്ണു എസ് വിശ്വംഭരൻ, ജോയിൻ സെക്രട്ടറി അഭിജിത്ത് അജിത്ത്, കമ്മറ്റി അംഗങ്ങളായ , ബാജി കൃഷ്ണ, അഖിലേഷ് സത്യൻ, സുബിത്ത് ശാന്തി, എന്നിവർ സന്നിഹിതരായി. ക്ഷേത്രം മേൽശാന്തി നാട്ടകം സന്തോഷ് ശാന്തികൾ പൂജാകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.