പാത്താമുട്ടം 408ആം നമ്പർ എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മണ്ഡലകാല സമാപന സമ്മേളനവും ക്ഷേത്ര നടവഴി സമർപ്പണവും നടത്തി. പ്രശസ്ത സിനിമാതാരം കോട്ടയം പുരുഷൻ ക്ഷേത്ര നടവഴി സമർപ്പണ കർമ്മം നിർവഹിച്ചു. എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തി, എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി എം ചന്ദ്രൻ അനുമോദന കർമ്മം നിർവഹിച്ചു.
പാത്താമുട്ടം 408 നമ്പർ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഡോ. വിഷ്ണു പി പുഷ്പാംഗദൻ യോഗത്തിന് അധ്യക്ഷത വഹിച്ചു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അഭിലാഷ് പി സുകുമാരൻ സ്വാഗതം അർപ്പിച്ചു. പാത്താമുട്ടം 27 നമ്പർ എസ്എൻഡിപി യോഗം ശാഖ സെക്രട്ടറി ഇൻ ചാർജ് പ്രദീപ് ലാൽ സംഘടന സന്ദേശം നൽകി, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറി അനിൽ കണ്ണാടി, ചങ്ങനാശ്ശേരി യൂണിയൻ സൈബർ സേന ചെയർമാൻ വിപിൻ കേശവൻ എന്നിവർ സന്നിഹിതരായി. 281 ആം വനിതാ സംഘം പ്രസിഡന്റ് ബിന്ദു ബാബു, സെക്രട്ടറി കാഞ്ചന ദാസപ്പൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗം വൈശാൽ ചന്ദ്രബാബു എന്നിവർ ആശംസകൾ അറിയിച്ചു, യൂത്ത് വൈസ് പ്രസിഡന്റ് വിഷ്ണു എസ് വിശ്വംഭരൻ കൃതജ്ഞത രേഖപ്പെടുത്തി.