കോന്നി : ഐരവണിൽ ദുർമന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബശ്രീ പ്രവർത്തകരുടെ
പരാതിയെ തുടർന്നാണ് ദുർമന്ത്രവാദിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തത് .
കോന്നി അരുവാപ്പുലം പഞ്ചായത്തിൽ മാടത്തേത്ത് വീട്ടിൽ ബാലൻ (53)ആണ് പോലീസ് പിടിയിലായത് . പ്രദേശത്തെ മുപ്പത്തഞ്ചോളം കുടുംബശ്രീ പ്രവർത്തകർ ഒപ്പിട്ട പരാതിയാണ് കോന്നി പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചത്.
നിരവധി പരാതികൾ ആണ് ഇയാൾക്ക് എതിരെ നാട്ടുകാരിൽ നിന്നും ഉയർന്നു വന്നത്. ക്യാൻസർ രോഗിയായ ആളിൽ നിന്നുപോലും ഇയാൾ പൂജയുടെ പേരിൽ പണം തട്ടി എന്നും പരാതിയിൽ ഉണ്ട്. പൂജയുടെയും പ്രശ്ന
പരിഹാരത്തിന്റെയും പേരിൽ ശങ്ക് കറക്കി ഉള്ള ദുർ പൂജകൾ ആണ് ഇയാൾ ചെയ്ത് വന്നിരുന്നത്.
വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ചതിനും പണം തട്ടിയതിനും അടക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.