പത്തനംതിട്ട: വടശ്ശേരിക്കര ഇടത്തറ മുക്കില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി വീട്ടിലേക്ക് മറിഞ്ഞു . ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവ സമയം വീടിന്റെ സിറ്റൗട്ടില്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍ അപകടം ഒഴിവായി
Advertisements
ടിപ്പര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിറക്കത്തില്‍ വച്ച് ടിപ്പറിന്റെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒമ്‌നി വാന്‍, ബൈക്ക്, എന്നിവ തകര്‍ന്നു. റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയും പൂര്‍ണ്ണമായും തകര്‍ന്നു.