എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ബിമൽ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു

കോന്നി: പത്തനംതിട്ട സ്വദേശി കൃഷ്ണഗിരിയിൽ
വാഹനാപകടത്തിൽ മരണപ്പെട്ടു. എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ ബിമൽ കൃഷ്ണ (24) ആണ് വാഹനാപകടത്തിൽ മരിച്ചത്. തമിഴ്നാട് – കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ആണ് അപകടം നടന്നത്.
കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി ട്രക്ക് കയറിയിറങ്ങുകയായിരുന്നു.
സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles