തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അറിയപ്പെടുന്ന റൗഡി യെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ ഈവർഷം ഫെബ്രുവരി 22 ലെ റിപ്പോർട്ട്‌ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. കൊടുമൺ രണ്ടാംകുറ്റി മഠത്തിനാൽ വീട്ടിൽ ഷിബു (40)വിനെയാണ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കഴിഞ്ഞവർഷം നവംബർ 25 ന് കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പിറ്റേന്ന് അറസ്റ്റ് ചെയ്യപ്പെട്ട്, ജുഡീഷ്യൽ കസ്റ്റഡിയിൽ കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞുവരികയാണ് ഇയാൾ.

Advertisements

കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് ഇപ്പോൾ നടപടി. അടിപിടി, കഠിന ദേഹോപദ്രവം, ചാരായം വാറ്റിവിൽപ്പന, കൊലപാതകശ്രമം, കാപ്പ നിയമലംഘനം, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ നിലവിൽ 6 ക്രിമിനൽ കേസുകളിൽ കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇവകൂടാതെ നാല് കേസുകളിൽ കൂടി പ്രതിയായ ഇയാൾക്കെതിരെ അന്വേഷണം തുടർന്നുവരികയാണ്. കുറ്റപത്രം സമർപ്പിക്കപ്പെട്ട 6 കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടിക്കായി പോലീസ് റിപ്പോർട്ട്‌ കളക്ടർക്ക് സമർപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിരമായി കുറ്റകൃത്യങ്ങളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവന്ന ഇയാൾക്കെതിരെ അടൂർ എസ് ഡി എം സി യിൽ, അടൂർ ഡി വൈ എസ് പി 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. തുടർന്ന്, കോടതിയിൽ വിചാരണ നടന്നുവരികയാണ്. പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കഴിഞ്ഞവർഷം റിപ്പോർട്ട്‌ ആയ മോഷണകേസിൽ ലഭിച്ച ജാമ്യം റദ്ദാക്കാൻ കൊടുമൺ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ കാപ്പ വകുപ്പ് 15 പ്രകാരം നടപടിക്കായി റേഞ്ച് ഡി ഐ ജി ക്ക് റിപ്പോർട്ട്‌ സമർപ്പിക്കുകയുമുണ്ടായി. മൂന്നുമാസത്തേക്ക് സഞ്ചാരവിലക്ക് ഉത്തരവായെങ്കിലും, പിന്നീട് കേസിൽ ഉൾപ്പെട്ടു. തുടർന്ന്, ഉത്തരവ് ലംഘിച്ചതിനു കാപ്പ നിയമമനുസരിച്ച് കേസെടുത്തു. പിന്നീട് വധശ്രമകേസിൽ പെടുകയും റിമാണ്ടിലാവുകയുമായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.