അടൂർ : ലഹരി വിമുക്ത കേരളം കാമ്പയിൻ്റെ ഭാഗമായി നവംബർ 1 ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണാർഥം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻ്റെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. അടൂർ നഗരസഭ ചെയർമാൻ ഡി. സജി, വൈസ്. ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, കൗൺസിലർമാരായ മഹേഷ്, ശശി, അപ്സര സനൽ, ബിന്ദു, ശ്രീജ, ഗോപാലൻ, അനു വസന്തൻ, വിമുക്തി മിഷൻ ജില്ല കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളിയ്ക്കൽ, ഹർഷൻ, എക്സൈസ് റേഞ്ച് ഓഫീസർ ബിജു എന്നിവർ പങ്കെടുത്തു.
Advertisements