അടൂര്‍ ടൗണിലെ പുതിയ ഇരട്ടപ്പാലം ഉദ്ഘാടനം ഡിസംബര്‍ 14ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. കിഫ്ബി മുഖേന നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. അടൂര്‍ നഗരമധ്യത്തിലെ ഗതാഗത കുരുക്കിനും ഈ ഭാഗത്ത് മഴമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാണ് ഈ പദ്ധതിയെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
Advertisements