പത്തനംതിട്ട : ലഹരിയുടെ കെണിയിൽ അകപ്പെടാതിരിക്കാൻ
ശക്തമായ ജാഗ്രത നിലനിർത്താനും, അതിനെതിരെ സംരക്ഷണമെരുക്കാനും യുവജനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗം സമൂഹം നേരിടുന്ന വലിയ വിപത്താണെന്ന് മനസിലാക്കി സദാ ജാഗരൂകരാകാൻ കഴിയണം. ഈ വിപത്തിനെ നേരിടുന്നതിന് പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ഉണ്ടെന്നും ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം പ്രതീകാത്മകമായ പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ കോ- ഓർഡിനേറ്റർ ബിബിൻ എബ്രഹാം അധ്യക്ഷത വഹിച്ചു.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളിയ്ക്കൽ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലി കൊടുത്തു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ രാജീവ് ബി. നായർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രം ഓഫീസർ എസ്.ബി. ബീന, അവളിടം ജില്ലാ കോ-ഓർഡിനേറ്റർ നീതു അജിത്ത്, എൻഎഫ്എ ഡയറക്ടർ സന്തോഷ് ദാമോധരൻ, എൻ എഫ് എ , യൂത്ത് ക്ലബ്, ടീം കേരള തുടങ്ങിയവയുടെ അംഗങ്ങളും പങ്കെടുത്തു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ സ്റ്റേഡിയത്തിൽ സമാപിച്ചു.