കോഴഞ്ചേരി : ചെറുകോലില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിനു സമീപം അലക്കിക്കൊണ്ടു നിന്ന സ്ത്രീ അല്‍ഭുതകരമായി രക്ഷപെട്ടു. കനത്ത മഴയെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്നതാണ് മണ്ണിടിച്ചിലിന് കാരണം.
ചെറുകോല്‍ സ്വദേശി എബ്രഹാമിന്‍റെ വീടിന് മുകളിലേക്കാണ് മണ്ണ് വീണത്. വീടിന്‍റെ പിന്നിലെ ഉയര്‍ന്ന സ്ഥലത്ത് നിന്നാണ് മണ്ണിടിഞ്ഞ് വീണത്. കോഴികളും കൂടും മണ്ണിനടിയിലായി. വീടിന് പിന്നിലെ അലക്കുകല്ലില്‍ എബ്രഹാമിന്‍റെ ഭാര്യ തുണി കഴുകിക്കൊണ്ടു നില്‌ക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് മണ്ണ് കുതിര്‍ന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് കരുതുന്നു. വീണ്ടും മണ്ണിടിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് വീട്ടുകാർ.
പത്തനംതിട്ട ചെറുകോലില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; തുണി കഴുകിക്കൊണ്ടു നിന്ന സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു
Advertisements