പത്തനംതിട്ട കളക്ടറേറ്റ് ജീവനക്കാര്‍ ദേശീയ ഏകതാ ദിന പ്രതിജ്ഞ എടുത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ജീവനക്കാര്‍ക്ക് ഏറ്റുചൊല്ലി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമാണ് (ഒക്ടോബര്‍ 31) രാഷ്ട്രീയ ഏകതാ ദിവസം (ദേശീയ ഏകതാ ദിവസം) ആയി ആചരിക്കുന്നത്. 2014 മുതല്‍ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസായി ആചരിച്ചു വരുകയാണ്. എഡിഎം ബി. രാധാകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisements