പത്തനംതിട്ട : വനിതാ ദിനത്തോടനുബന്ധിച്ചു പത്തനംതിട്ട കളക്ടറേറ്റിൽ വെച്ചു നടന്ന ചടങ്ങിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മികച്ച മേറ്റ് ആയി തിരഞ്ഞെടുത്ത കവിയൂർ പഞ്ചായത്തിലെ 13-ാംവാർഡിലെ മേറ്റ് ജാൻസി തോമസി നെ ആദരിച്ചു.
ജില്ലയിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റു മാരെയാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പുരസ്‌കാരം നല്‍കി അനുമോദിച്ചത്. ജില്ലയിലെ എട്ടു ബ്ലോക്കുകളില്‍ നിന്ന് തെരഞ്ഞെടുത്ത എട്ടു മേറ്റുമാരെയാണ് ആദരിച്ചത്. കോയിപ്രം ബ്ലോക്കില്‍ നിന്ന് ഷീലാ സജു, കോയിപ്രം-ആര്‍. ദിവ്യ നായര്‍, കോന്നി – ഡേയ്‌സി മാത്തന്‍, പന്തളം -എം.ജി മഞ്ജു, പറക്കോട് – ഐ.വിദ്യ, പുളിക്കീഴ്- തങ്കമ്മ ദാസ്, റാന്നി- അംബികാ വിശ്വന്‍ എന്നിവരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍.ഹരി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ വിനീതാ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും കൂടുതൽ എൻ എം എം എസ് ചെയ്തയാൾ,
നല്ല നിലയിൽ എൻട്രികൾ തൊഴിൽ കാർഡിൽ രേഖപ്പെടുത്തുന്നയാൾ, ഏറ്റവും കൂടുതൽ കുടുംബങ്ങളെ ഇതിനകം100 ദിനം നൽകിയ വാർഡ്,
നല്ല രീതിയിൽ എംആർ കൈകാര്യം ചെയ്യുന്നവർ,
സൈറ്റ് ഡയറി ശരിയായി എഴുതി സൂക്ഷിക്കുന്നവർ . എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പത്തനംതിട്ട കളക്ടറേറ്റിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരെ ആദരിച്ചു; മല്ലപ്പള്ളി ബ്ലോക്കിൽ കവിയൂർ പഞ്ചായത്തിലെ മേറ്റ് ജാൻസി തോമസിന് അനുമോദനം
Advertisements