ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

എംഇഎ: കൗണ്‍സിലര്‍ ഒഴിവ്

കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
എംഇഎ: – വിദ്യാഭ്യാസ യോഗ്യത :- ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത.
കൗണ്‍സിലര്‍ :- വിദ്യാഭ്യാസ യോഗ്യത : എം എസ് ഡബ്ല്യൂ / എംപിഎച്ച് /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900 യാത്രാബത്ത.
ഹിന്ദി ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നവരും ഫീല്‍ഡ് വര്‍ക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ [email protected] ല്‍ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 8075 042 243.
—————-

Advertisements

സൗജന്യ പരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
————–

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.

                                 ---------------

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പെട്ട അഭ്യസ്തവിദ്യരായ യുവതീ, യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലിക്ക് ആവശ്യമായ പ്രവൃത്തി പരിചയം നേടുന്നതിനായി ത്രിതല പഞ്ചായത്തുകളിലെയും നഗരസഭാ സ്ഥാപനങ്ങളിലെയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി ഒരുക്കുന്നു.
ബിഎസ്‌സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, എം.എല്‍.റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐറ്റിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വെളള കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 15 ന് മുന്‍പായി ലഭിക്കത്തക്കവിധത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ (മൂന്നാംനില), പത്തനംതിട്ട, 689 645 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0468 2322712.

—————-

അക്രഡിറ്റഡ് ഓവര്‍സിയര്‍

മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത-സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്യമോ ആയമൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അപേക്ഷകള്‍ ഈ മാസം 16ന് ഉച്ചയ്ക്ക് രണ്ടിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം.
————–

സര്‍വേയര്‍ അഭിമുഖം

നവംബര്‍ 15 നും 16 നും
സര്‍വേയും ഭൂരേഖയും വകുപ്പ് -ഡിജിറ്റല്‍ സര്‍വേ കരാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്നതും തിരുവല്ല താലൂക്ക് പുളിക്കീഴ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റി വെച്ചിരുന്നതുമായ അഭിമുഖം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 15, 16 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് പത്തനംതിട്ട സര്‍വേ റേഞ്ച് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 209.
—————

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ 10 സ്ഥിരം വര്‍ക്കര്‍മാരെയും 22 ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ, കോന്നി, 689 691 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ – 8129 663 325, 9188 959 672, 9447 331 685.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.