ട്രേഡ്സ്മാന്‍(വെല്‍ഡിംഗ്) ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ(മെക്കാനിക്കല്‍) ഇവയിലേതെങ്കിലും ആണ് യോഗ്യത.
---------------
എസ്.റ്റി പ്രൊമോട്ടര്‍: അഭിമുഖം നാലിന്
മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടക്കും. മല്ലപ്പള്ളി താലൂക്കില്‍ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകണം. ഫോണ്‍: 0473 5 227 703
-----------------
ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് /കാഷ്യര്‍ അഭിമുഖം നവംബര്‍ നാലിന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് /കാഷ്യര്‍ (ഫ്സറ്റ് എന്‍സിഎ-മുസ്ലീം) (പാര്‍ട്ട് രണ്ട് സൊസൈറ്റി ക്വോട്ട) (കാറ്റഗറി നമ്പര്‍. 586/2021) തസ്തികയ്ക്കായി അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ നാലിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഫോണ്‍: 0468 2 222 665.
---------------
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി.എ, എം എസ് സി സൈബര്‍ ഫോറെന്‍സിക്സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 9446 302 066, 9447 265 765.
-------------
ലൈബ്രേറിയന്‍: താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമയോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം [email protected] ലേക്ക് അയക്കണം. അവസാന തീയതി : നവംബര്‍ മൂന്ന്. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.