ദ്വിദിന സാങ്കേതിക ശില്പശാല
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പായ്ക്കേജിംഗ്, ഭക്ഷ്യസംസ്‌ക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ദിവസത്തെ ശില്പശാല തിരുവല്ല റവന്യൂ ടവറിന് സമീപമുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഈ മാസം 19, 20 (ബുധന്‍, വ്യാഴം) തീയതികളില്‍ രാവിലെ 10 മുതല്‍ നടത്തും. പായ്ക്കേജിംഗില്‍ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ആര്‍.എസ്. മാച്ചേയും ഭക്ഷ്യസംസ്‌ക്കരണത്തില്‍ (പ്രിസര്‍വേഷന്‍, ഫുഡ് കളറിംഗ്) പ്രതാപ് ചന്ദ്രന്‍, ഭദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്ത 60 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുളളൂ. ഫോണ്‍: 6238447337, 9496427094.
---------------
സ്പോട്ട് അഡ്മിഷന്‍
ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ കാര്‍പെന്റര്‍ ട്രേഡിലേക്ക് സപോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 20 ന് നടത്തും. അപേക്ഷാര്‍ഥികള്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന രജിസ്ട്രേഷനിലും സ്പോട്ട് അഡ്മിഷനിലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ : 0479 2452210, 2953150, 8281776330, 9605554975, 6238263032.
----------------
സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അദ്ധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ അഡ്മിഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.
പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്,അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ മാത്രം ഹാജരാക്കിയാല്‍ മതിയാകും.
രജിസ്ട്രേഷന്‍സമയം : രാവിലെ 9 മുതല്‍ 10 വരെ മാത്രം. ഒക്ടോബര്‍ 20 ന് ഒന്നു മുതല്‍ 60000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വി.എച്ച്.എസ്.സി, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, പിന്നോക്കഹിന്ദു, ലാറ്റിന്‍കാത്തലിക്ക്, എക്സ് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ്ഉപയോഗിച്ച്അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.
----------------
താല്‍ക്കാലിക ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിന് ഈ മാസം 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എഅല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ്എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും ഉളള 12 ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുമുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2259952
------------
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ്
അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും.
ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം. 2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022 ഒക്ടോബര്‍ 22 ന് വൈകിട്ട് അഞ്ചിന് അകം തപാലിലോ, നേരിട്ടോ, ഇ-മെയില്‍ ([email protected]) മുഖാന്തരമോ ലഭിക്കണം.
തപാലില്‍/നേരിട്ട് അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലില്‍ വിഷയമായും ‘അപ്രന്റീസ്ഷിപ്പ് 2022’ എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഫോണ്‍: 0468 2 222 657.
-----------------
സ്പോട്ട് അഡ്മിഷന്‍ 21ന്
വെച്ചൂച്ചിറ ഗവണ്മെന്റ്
പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളില്‍ അഡ്മിഷന്‍ നടത്തുന്നതിനായി സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 21ന് നടത്തും. രജിസ്‌ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 മണി വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0473 5 266 671.