തിരുവല്ല : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പുളിക്കീഴിൽ വൻ ജനപങ്കാളിത്തത്തോടുകൂടി നടന്ന കൺവെൻഷൻ അഡ്വ. ആർ സനൽ കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു ടി തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. ജയരാജ്, പ്രമോദ് നാരായൺ എംഎൽഎ , എ പി ഉദയഭാനു , അഡ്വ. രതീഷ് കുമാർ , അലക്സ് കണ്ണമല വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു. സിപിഐ എം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി സ്വാഗതവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി മായ അനിൽകുമാർ
നന്ദിയും അറിയിച്ചു.
Advertisements