തിരുവല്ല: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആനി തോമസ് വരണാധികാരി ജില്ലാ എഡിഎം രാധാകൃഷ്ണൻ ബി
മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, യു ഡി എഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നത അധികാരി സമിതിയംഗം കുഞ്ഞു കോശിപോൾ, അഡ്വ. വർഗ്ഗീസ് മാമ്മൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, ജേക്കബ് പി ചെറിയാൻ, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സാം ഈപ്പൻ, പി തോമസ് വർഗ്ഗീസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Advertisements