അടൂർ : കേരളത്തിലെ യുവജങ്ങളുടെ ഏറ്റവും വലിയ ആഘോഷമായി കേരളോത്സവം രൂപാന്തരപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ ഉദ്ഘാടനം കൊടുമണ്ണില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍, സര്‍വകലാശാല കലോത്സവങ്ങള്‍ക്കപ്പുറമുള്ള യുവാക്കളുടെ വേദി എന്ന നിലയില്‍
കേരളോത്സവം വളരുകയാണ്. യുവജനങ്ങള്‍ക്കായുള്ള ഒരു വേദി എന്നത് അതി പ്രധാനമാണ്. അതിനപ്പുറം പരസ്പര സ്‌നേഹവും ബഹുമാനവും സഹവര്‍ത്തിത്വവും ഒക്കെ വളര്‍ത്തുന്ന വേദി കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍.
വ്യക്തികളുടെ ഊര്‍ജം ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാനും മാനസികമായ ഉല്ലാസത്തിനും കേരളോത്സവം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലനം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഒരു കോടി രൂപ മുതല്‍ മുടക്കില്‍ കളിസ്ഥല നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൊടുമണ്‍ പഞ്ചായത്തിലും ഇ എംഎസ് അക്കാദമിയുടെ നേതൃത്വത്തില്‍ പരിശീനങ്ങള്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡിന്റെ രണ്ടു വര്‍ഷത്തെ അടച്ചിടലിനു ശേഷം നടക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് ആര്‍ഭാടപൂര്‍വമായ വരവേല്‍പ്പാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, യുവജനക്ഷേമ ബോര്‍ഡ് ഓഫീസര്‍ എസ്.ബി. ബീന, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ്. കവിത, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി സെക്രട്ടറി ബി. നിസാം, യുവമോര്‍ച്ച ജില്ലാ കമ്മറ്റി പ്രസിഡന്റ് നിതിന്‍ ശിവ തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക തനിമ വിളിച്ചോതി വര്‍ണാഭമായ ഘോഷയാത്ര
ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് തുടക്കം കുറിച്ചത് വര്‍ണാഭമായ ഘോഷയാത്രയോടെ. കൊടുമണ്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഇഎം എസ് സ്റ്റേഡിയത്തില്‍ സമാപിച്ച ഘോഷയാത്ര കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
മുത്തുക്കുടകളുടെയും താളവാദ്യ ഘോഷങ്ങളുടെയും അകമ്പടിയില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, തദ്ദേശ ഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.