ആധാരമെഴുത്ത് ജീവനക്കാർ
പണിമുടക്കും, പ്രതിഷേധ ധർണ്ണയും നടത്തി

പത്തനംതിട്ട രജിസ്ട്രാർ ഓഫീസിന് മുന്നിൽ ആധാരമെഴുത്ത് ജീവനക്കാർ പണിമുടക്കും, പ്രതിഷേധ ധർണ്ണയും നടത്തി. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ആരംഭിച്ചിരിക്കുന്ന മോഡണൈസേഷനു വേണ്ടി ആധാരം എഴുത്ത് തൊഴിൽ മേഖലയിൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി ടെമ്പ്ലേറ്റ് നടപ്പാക്കുന്നതിനെതിരെയാണ് ആധാരം എഴുത്ത് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റെഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് കെ വിജയവർമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട നഗരസഭാ മുൻ ചെയർമാൻ അഡ്വ. എ സുരേഷ് കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

Advertisements

കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാകമാനം റെയ്ഡ് നടത്തി യാതൊരു തെളിവും ഇല്ലാതെ വ്യാജപ്രചരണം ഉണ്ടാക്കി ആധാരം എഴുത്തുകാരാകെ അഴിമതിക്കാർ ആണെന്ന തരത്തിൽ ദിവസേനയെന്നോണം മാധ്യമങ്ങളിൽ വാർത്ത കൊടുത്ത് മോശക്കാരാക്കുന്ന സാഹചര്യമാണെന്ന് ധർണ്ണയിൽ സംസാരിച്ചവർ പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് അരവിന്ദൻ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം വി സഞ്ജു, ബി മോഹൻകുമാർ, പി റ്റി പത്മകുമാരിയമ്മ, പി കെ ബാബു രാജ്, കെ ജെ രാജേന്ദ്രൻപിള്ള, ഡി കെ തങ്കമണി, ഗീതമ്മ പി കെ, ജില്ലാ സെക്രട്ടറി ശ്രീകുമാർ പി കെ നോബൽകുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles