തിരുവല്ല : എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി മുക്കൂട്ടുതറ മരുതി മൂട്ടിൽ വീട്ടിൽ എം കെ ദിവാകരൻ ( 60 ) നെയാണ് ഞായറാഴ്ച രാത്രി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പോലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
Advertisements