എരുമേലിയിൽ ഫർണിച്ചർ നിർമ്മാണ സ്ഥാപനത്തിൽ തീപിടുത്തം. ഇന്നു പുലർച്ചെയായിരുന്നു തീ പിടിച്ചത്. വലിയമ്പലത്തിന് സമീപം പോലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഫർണിച്ചർ നിർമ്മാണ സ്ഥാപനമാണ് കത്തിനശിച്ചത്. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ തടി ഉരുപ്പടികൾ കത്തിനശിച്ചതായാണ് സൂചന. സമീപത്തായി പ്രവർത്തിക്കുന്ന തീർത്ഥാടന കാല താല്ക്കാലിക ഹോട്ടലിലും തീപിടുത്തമുണ്ടായെങ്കിലും കാര്യമായ അപകടമില്ല.
എരുമേലിയിലെ താല്ക്കാലിക ഫയർ സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും, കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റും ചേർന്നാണ് തീയണച്ചത്. തീർത്ഥാടക തിരക്ക് ഏറെയുണ്ടായിരുന്ന സമയത്തെ തീപിടുത്തം അധികൃതരെയും തീർത്ഥാടകരെയും പരിഭ്രാന്തിയിലാഴ്ത്തി .